കോഴിക്കോട് റഹ്മാൻ ബസാറിൽ തീപിടിത്തം

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

അപകടത്തിൽ ആർക്കും പരുക്കുകളില്ല എന്നതാണ് പ്രാഥമിക നിഗമനം. അതേസമയം, ജില്ലയിലെ 6 സ്റ്റേഷനുകളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

spot_img

Related Articles

Latest news