രാജ്യാന്തര ട്വന്‍റി-20യില്‍ ആദ്യ “മലയാളി സെഞ്ചുറി’ പിറന്നു

കിഗാലി സിറ്റി: രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ മണ്ണുത്തി സ്വദേശി വിനോ.പി.ബാലകൃഷ്ണന്‍.
സെയ്ന്‍റ് ഹെലേനയ്‌ക്കെതിരെ നടന്ന ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബോട്‌സ്‌വാന‌യ്ക്ക് വേണ്ടിയാണ് വിനോ ചരിത്ര നേട്ടം കുറിച്ചത്.

70 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു താരത്തിന്‍റെ ചരിത്ര സെഞ്ചുറി. വിനോവിന്‍റെ മികവില്‍ മത്സരത്തില്‍ ബോട്‌സ്‌വാന‌ വിജയം കണ്ടു.

ജോലിയുടെ ഭാഗമായിയാണ് 2015ല്‍ വിനോ ബോട്‌സ്‌വാന‌യില്‍ എത്തിയത്. പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ തിളങ്ങിയതോടെ താരം 2019ല്‍ ദേശീയ ടീമിന്‍റെ ഭാഗമായി.

spot_img

Related Articles

Latest news