പ്രഥമ വിഷ്വൽ മുസ്ഹഫ് പുറത്തിറക്കി

മക്ക: പ്രഥമ വിഷ്വൽ മുസ്ഹഫ് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പിലെ ഇമാം, മുഅദ്ദിൻ കാര്യ വിഭാഗം മേധാവിയും മറ്റു വകുപ്പ് മേധാവികളും ചടങ്ങിൽ സംബന്ധിച്ചു. ‘ബസ്വാഇർ’ എന്നാണ് മുസ്ഹഫിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ റമദാനിൽ വിശുദ്ധ ഹറമിൽ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിൽ വിശുദ്ധ കഅ്ബാലയത്തിന്റെ മിഹ്‌റാബിൽ വെച്ച് ഇമാമുമാർ നടത്തിയ ഖുർആൻ പാരായണത്തിന്റെ വീഡിയോയും, വിശുദ്ധ ഖുർആൻ മുഴുവനായും പാരായണം ചെയ്ത് പൂർത്തിയാക്കിയതോടനുബന്ധിച്ച് ഹറംകാര്യ വകുപ്പ് മേധാവി കൂടിയായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നടത്തിയ ഖത്മുൽ ഖുർആൻ പ്രാർഥനയും വിഷ്വൽ മുസ്ഹിൽ അടങ്ങിയിരിക്കുന്നു.

വിശുദ്ധ ഖുർആനിലെ 114 സൂക്തങ്ങളുടെയും പാരായണത്തിന്റെ വീഡിയോ ഇതിലുണ്ട്. ഹറം ഇമാമുമാരായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ശൈഖ് ഡോ. മാഹിർ അൽമുഅ്ഖിലി, ശൈഖ് ഡോ. അബ്ദുല്ല അൽജുഹനി, ശൈഖ് ഡോ. ബന്ദർ ബലീല, ശൈഖ് ഡോ. യാസിർ അൽദോസരി എന്നിവരുടെ പാരായണങ്ങളാണ് വിഷ്വൽ മുസ്ഹഫിലുള്ളത്.

spot_img

Related Articles

Latest news