പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലും ഒഴുക്കിലും പെട്ട് ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടു. തോണിയുലുണ്ടായിരുന്ന നാല് തെഴിലാളികളെയും രക്ഷപ്പെടുത്തി. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ നിന്നും കടലില്‍ പോയ ബാഫഖി ഒഴുക്കല്‍ തോണിയാണ് ചാലിയത്ത് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ വെച്ച് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പെട്ടെന്നുണ്ടായ ശക്തമായ തിര തോണിയില്‍ പതിക്കുകയും തോണിക്ക് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. ശറഫുദ്ധീന്‍ കൊളക്കാടന്‍, ഉമറുല്‍ ഫാറൂഖ്, ബഷീര്‍, മുസ്തഫ എന്നിവരാണ് തോണിയില്‍ ഉണ്ടായിരുന്നത്.
നാല് പേരെയും ചാലിയത്തെ ഇലാഹി തോണി എത്തിയാണ് രക്ഷപ്പെടുത്തിയതും തോണി കെട്ടി വലിച്ച് കരക്കെത്തിച്ചതും. അപകടത്തില്‍ ലക്ഷം രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.