പുതുച്ചേരി: നിർമ്മാണം പൂർത്തിയാകാത്ത മാഹി ഫിഷിംഗ് ഹാർബർ നിർമ്മാണം ഉടനെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി കെ ലക്ഷ്മി നാരായണൻ ഉറപ്പ് നൽകി. കല്യാണ സുന്ദരം MLA യുടെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച BJP മാഹി മേഖല പ്രസിഡൻ്റ് A . സുനിൽ, മാഹി മുക്കുവ ജോയിൻ്റ് അക്ഷൻ കൗൺസിൽ നേതാക്കളായ P’.ഗിരീശൻ, U.T. സതീശൻ എന്നിവർ പുതുച്ചേരിയിൽ മന്ത്രിയെ സന്ദർശിച്ചു നടത്തിയ ചർച്ചയിലാണ് ഉറപ്പ് നൽകിയത്.