കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ പരിധിയിലുളള എല്ലാ സ്‌കൂള്‍ വാഹനങ്ങളുടേയും ഫിറ്റ്നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളില്‍ ഉളളതു കൂടാതെ ഒക്ടോബര്‍ 23 കോഴിക്കോട് ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കു മാത്രം പ്രത്യേകമായി നടത്തും.
വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്തതിനുശേഷം മാത്രമേ വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കുവാന്‍ പാടുളളൂ. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കാതെയും കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികള്‍ ഇതിനു ഉത്തരവാദികളായിരിക്കുമെന്നും റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.