കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് എച്ച്.എം.ഡി. സ്മാര്‍ട്ട് ഫോണുകളുടെ പുതിയ നിര പുറത്തിറക്കുന്നു. എ.ഐ. സാങ്കേതിക വിദ്യ, മികച്ച ഡിസൈന്‍, ഉയര്‍ന്ന നിര്‍മാണ നിലവാരം, എളുപ്പത്തിലുള്ള റിപ്പയര്‍ സൗകര്യം എന്നിവയിലൂന്നി ഇന്ത്യയില്‍ എച്ച്എംഡിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഫ്‌ളിപ്കാര്‍ട്ടിനുള്ള ശക്തമായ സ്വാധീനവും മികച്ച സപ്ലൈ ചെയിന്‍ സംവിധാനവും ഉപയോഗപ്പെടുത്തി പുതിയ എച്ച്.എം.ഡി. സ്മാര്‍ട്ട്‌ഫോണുകള്‍ മെട്രോ നഗരങ്ങളിലും രാജ്യത്തെ ഇതര വിപണികളിലും കൂടുതല്‍ സുലഭമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
10,000 മുതല്‍ 20,000 രൂപ വരെയുള്ള ശ്രേണിയിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നത്. പുതിയ ശ്രേണിയിലെ ആദ്യ ഫോണുകള്‍ അടുത്ത മാസം വിപണിയില്‍ എത്തിക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി ബാക്കിയുള്ള മോഡലുകളും വിപണിയില്‍ അവതരിപ്പിക്കും. ഫോണിന്റെ സവിശേഷതകള്‍, വില, ലഭ്യത തുടങ്ങിയ വിവരങ്ങള്‍ ലോഞ്ചിന് മുന്നോടിയായി പ്രഖ്യാപിക്കും.
പ്രധാന ഇ- കൊമേഴ്‌സ് പങ്കാളിയായ ഫ്‌ളിപ്കാര്‍ട്ടിന് പുറമെ മറ്റ് പ്രധാന ഓണ്‍ലൈന്‍, റീട്ടെയില്‍ സ്റ്റോറുകളിലും എച്ച്.എം.ഡി. ഫോണുകള്‍ ലഭിക്കും.

