മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ്‌ ബ്രിഡ്‌ജ് ; തിരമാലകള്‍ക്ക്‌ മുകളിലൂടെ ഒഴുകി നടക്കാം

ലശ്ശേരി: ഉല്ലാസ കാഴ്‌ചകളൊരുക്കി മുഴപ്പിലങ്ങാട്‌ ക്ഷണിക്കുന്നു. തിരമാലകള്‍ക്ക്‌ മുകളിലൂടെ ഒഴുകി നടക്കാം, കടലിന്‍റെ സൗന്ദര്യം ആവോളം ആസ്വദിക്കാം…

സാഹസിക ടൂറിസത്തിന്‌ മുതല്‍ക്കൂട്ടായി മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ്‌ ബ്രിഡ്‌ജ് പൂര്‍ത്തിയായി. ബീച്ചിന്‍റെ തെക്കെ അറ്റത്താണ്‌ 100 മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ്‌ ബ്രിഡ്‌ജ് നിര്‍മിച്ചത്‌. പടിഞ്ഞാറെ അറ്റത്ത്‌ സഞ്ചാരികള്‍ക്ക്‌ നില്‍ക്കാനായി പ്ലാറ്റ്‌ഫോമുമുണ്ട്‌. കൈവരികളും സ്‌ഥാപിച്ചു.ധര്‍മടം തുരുത്തിന്‍റെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാനും ഇതിലൂടെ കഴിയും.

തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ പാലം താഴ്‌ന്നുയരുന്നത്‌ സഞ്ചാരികള്‍ക്ക്‌ നവ്യാനുഭവമാകും. ഉന്നത ഗുണനിലവാരമുള്ള റബ്ബറും പ്ലാസ്‌റ്റിക്ക്‌ സംയുക്‌തങ്ങളും ഉപയോഗിച്ച്‌ ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ചാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. ഒരേ സമയം 100 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജി.എസ്‌.ടി.

ഉള്‍പ്പെടെ 120 രൂപയാണ്‌ പ്രവേശന ഫീസ്‌.പാലത്തില്‍ കയറുന്നവര്‍ക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ നല്‍കും. ഗോവയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന്‌ കോഴ്‌സ് പൂര്‍ത്തിയാക്കിവരെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിക്കുക.

spot_img

Related Articles

Latest news