ദുബൈ: വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഫ്ലോട്ടിങ് റെസ്റ്റോറന്റ് ദുബൈ ക്രീക്കില്‍ മുങ്ങി. ദുബൈ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ബോട്ട് പൂര്‍ണമായും മുങ്ങിയില്ല.
ക്രെയിനും കയറും ഉപയോഗിച്ച് ബോട്ട് ഉയര്‍ത്തുകയായിരുന്നെന്ന് ദുബൈ പൊലീസ് മാരിറ്റൈം റെസ്ക്യൂ വിഭാഗം മേധാവി കേണല്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു. ആര്‍ക്കും പരിക്കില്ല.