ബെര്‍ലിന്‍: ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. പടിഞ്ഞാറന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളായ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്.
കൊളോണ്‍ മേഖലയില്‍ മാത്രം 20 പേര്‍ക്ക് ജീവന് നഷ്ടമായി. റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റിലെ അഹ് വീലര്‍ ജില്ലയില്‍ 19 പേര് മരിച്ചു. ദുരന്തത്തില്‍ 50-70 ആളുകളെ കാണാതായതായാണ് സംശയം.
പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു