നേപ്പാളില്‍ വെള്ളപ്പൊക്കം; നിരവധി പേരെ കാണാതായി..

നേപ്പാളില്‍ കനത്ത മഴയില്‍ മലംഷി, ഇന്ദ്രാവതി നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ബാഗ്മതി പ്രവിശ്യയിലെ സിന്ധുപാല്‍, സാവുക് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാല്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി.
നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സിന്ധുപാല്‍ സാവുക് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ അരുണ്‍ പോഖ്രെല്‍ പറഞ്ഞു. പര്‍ബത്തിനെയും സിയാങ്ജയെയും ബന്ധിപ്പിക്കുന്ന കാളിഗണ്ടകിയിലും സെതിഖോളയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news