കണ്ണൂർ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതിയൊരുങ്ങുന്നു

കണ്ണൂർ : കണ്ണൂരിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്‌ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ അന്തിമ അലൈൻമെന്റ്‌ എക്‌സ്‌പേർട്ട്‌ കമ്മിറ്റി അംഗീകരിച്ചു. എ കെ ജി ആശുപത്രി കഴിഞ്ഞ്‌ ‌കരിമ്പ്‌ ഗവേഷണ കേന്ദ്രം‌ മുതൽ ചേമ്പർ ഹാൾ വരെയാണ്‌ ഫ്ലൈ ഓവർ നിർമിക്കുന്നത്‌. കാൾ ടെക്‌സ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ്‌ സൗത്ത്‌ ബസാർ ഫ്ലൈഓവർ.

പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും വ്യാഴാഴ്‌ച ചേർന്ന എക്‌സ്‌പേർട്ട്‌ കമ്മിറ്റി അംഗീകരിച്ചു. കെയ്‌റോസ്‌ ആണ്‌ പരിസ്ഥിതി ആഘാത പഠനറിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കണ്ണൂരിന്റെ ചിരകാല സ്വപ്‌നമായ ഫ്ലൈ ഓവർ നിർമാണത്തിന്‌ കിഫ്‌ബി 130.87 കോടി രൂപയുടെ അനുമതിയാണ്‌ നൽകിയത്‌. സർവീസ്‌ റോഡുകൾക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണിത്‌.  1093 മീറ്ററിലാണ്‌ ദേശീയപാതയ്‌ക്കു മുകളിലൂടെ പാലമുയരുക. കാൽടെക്‌സ്‌ ജങ്‌ഷൻ വഴിയാണ് ഫ്ലൈ ഓവർ കടന്നുപോകുന്നത്‌.‌

പത്തു മീറ്റർ വീതിയിൽ രണ്ടുവരി പാതയായിരിക്കും. ഇരുവശത്തേക്കും ഓരോ വാഹനത്തിനു കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ്‌ രൂപകൽപന. ഫ്ലൈ ഓവറിന്‌ താഴെ ഇരുവശത്തും ഏഴ്‌ മീറ്റർ വീതിയിൽ സർവീസ്‌ റോഡുകളുണ്ടാകും. രണ്ടര മീറ്റർ വീതിയിൽ ഫുട്‌പാത്തും നിർമിക്കും.     സ്ഥലമുടമകൾക്കും പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടങ്ങൾക്കും അനുവദിക്കേണ്ട നഷ്ടപരിഹാരത്തിനായി 58 കോടി രൂപയാണ്‌ വകയിരുത്തിയത്‌. കെട്ടിടത്തിനടക്കം പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കിയാകും സ്ഥലമേറ്റെടുക്കൽ. ആർബിഡിസികെയെയാണ്‌ നിർമാണച്ചുമതല

spot_img

Related Articles

Latest news