മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
കോഴിക്കോട് കോളേജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വിദ്യാര്‍ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.