ഭക്ഷ്യവിഷബാധയെന്ന് സംശയം: തലശ്ശേരി ടെലി ഹോസ്പിറ്റൽ കാൻ്റീൻ അടപ്പിച്ചു

തലശ്ശേരി: ഇന്നലെ തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയായ ടെലി ഹോസ്പിറ്റൽ കാൻ്റീനിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചവർക്ക് വയറിളക്കവും മറ്റു അസ്വസ്ഥതകളുമുണ്ടായതിനെത്തുടർന്നാണ് കാൻറീനിനെതിരെ പരാതി ഉയർന്നത്.

ആശുപത്രിയിൽ രോഗിക്ക് കൂട്ടിരുന്നവരും മറ്റുമായിരുന്നു പരാതി ഉന്നയിച്ചത്, ഇതേ സമയം ആശുപത്രിക്ക് പുറത്തുള്ളവരും പരാതിയുമായെത്തി. ആശുപത്രിക്ക് പുറത്തുള്ളവരും ഈ കാൻ്റീനിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരായിരുന്നു.
ആശുപത്രി സ്റ്റാഫിനും ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായിരുന്നു.

കാൻ്റീനിൽ വെച്ച് പരാതിക്കാരും കാൻ്റീൻ ജീവനക്കാരും തമ്മിൽ വാക് തർക്കമുണ്ടായതിനെത്തുടർന്ന് സംഭവം ആശുപത്രി മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുകയും മാനേജ്മെൻ്റ് ഇടപെട്ട് താത്ക്കാലികമായി കാൻ്റീൻ അടപ്പിക്കുകയും ചെയ്തു. ഇതിന് മുമ്പും ഈ കാൻ്റീനെതിരെ പരാതികൾ ഉയർന്നിരുന്നു.

spot_img

Related Articles

Latest news