കണ്ണൂർ : പട്ടികജാതി വിഭാഗം യുവതി, യുവാക്കള്‍ക്ക് ഫുഡ് പ്രോസസിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രൊജക്ടിന്റെ ആദ്യഘട്ട പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തും. പത്താംക്ലാസ് യോഗ്യതയും 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.
50 ശതമാനം തുക ഗുണഭോക്താക്കള്‍ കണ്ടെത്തണം. 3500 രൂപ വീതം ഗുണഭോക്തൃ വിഹിതം മുടക്കി പരിശീലനം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ന്ന് യൂണിറ്റ് ആരംഭിക്കുന്നതിനും താത്പ്പര്യമുള്ളവര്‍ അപേക്ഷ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം മാര്‍ച്ച് 12നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. 30 പേര്‍ക്ക് 15 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഫോണ്‍: 0491 2505385/ 2505408.