ഫോർ ദി പീപ്പിൾ ആഗോള കൂട്ടായ്മയുടെ റിയാദ് സൗഹൃദ സംഗമം പ്രമുഖ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച റിയാദ് ബത്ത അപ്പോളോ ഡമോറയിൽ നടന്ന സംഗമത്തിൽ മാധ്യമ ജീവകാരുണ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
എബ്രഹാം ലിങ്കൺ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പ്രശസ്തമായ ഫോർ ദി പീപ്പിൾ, ബൈ ദി പീപ്പിൾ വിശദീകരണത്തിന്റെ വാർഷിക ദിനവും ഇന്ത്യയിൽ കാർഷിക സമരം വിജയിച്ച ദിനവുമായ നവംബർ 19 നു തന്നെ റിയാദിൽ ഫോർ ദി പീപ്പിളിന്റെ സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ കഴിഞ്ഞതിന്റെ യാദൃശ്ചികത ജോസഫ് അതിരിങ്കൽ ചൂണ്ടിക്കാണിച്ചു . ഇന്നത്തെ കാലഘട്ടത്തിൽ ഫോർ ദി പീപ്പിൾ മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽ പരിപൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ബാബു കൊടുങ്ങല്ലൂർ അദ്ധ്യക്ഷനായ യോഗത്തിൽ ഫോർ ദി പീപ്പിളിനെ നാസ്സർ നാഷ്‌കോ പരിചയപ്പെടുത്തി. ചടങ്ങിന് ഷാജി മഠത്തിൽ സ്വാഗതവും സത്താർ മാവൂർ നന്ദിയും പറഞ്ഞു . കലാപരിപാടികളുടെ നിയന്ത്രണം ബിന്ദു സാബു നിർവഹിച്ചു .
ഫോർ ദി പീപ്പിൾ അംഗങ്ങളായ ഷംസ് ( സുൽത്താൻ ) വക്കം , ശ്രീകല സന്തോഷ് , ഷെഫീന , മായ , നസീമ , സിദ്ധീഖ് , സാനിഫ് ആലുവ തുടങ്ങിയവർ നാട്ടിൽ നിന്നും , അയൂബ് (ദമാം ) , സാദിഖ് (ദമാം ) ,
അനശ്വര നാസ്സർ ( അജ്‌മാൻ ) , സിയാദ് (ദുബായ് ) തുടങ്ങിയവരും ഓൺലൈൻ ആശംസകൾ അറിയിച്ചു .
റിയാദിലെ പ്രമുഖർ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ചടങ്ങിന് നിറമേകി . കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയുണ്ടായി .
മാധ്യമ , ജീവകാരുണ്യ , സാമൂഹിക പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ ബഷീർ , ഇസ്മായിൽ , സുരേഷ് ശങ്കർ , ഷിബു പത്തനാപുരം , ബഷീർ സാപ്റ്റ്കോ , സനൽകുമാർ , പുഷ്പരാജ് ( എംബസ്സി ഓഫ് ഇന്ത്യ ), അഡ്വക്കേറ്റ് അവിനാഷ് സാഗർ, അയൂബ് കരൂപ്പടന്ന, മാള മൊഹിദീൻ , സുധീർ കുമ്മിൾ, , സത്താർ കായംകുളം , കരീം പുന്നല , ലത്തീഫ് തെച്ചി , റാഫി പാങ്ങോട്, സലീം കളക്കര , ജോസഫ് ( സന്തോഷ് ) , മനാഫ് മണ്ണൂർ , രാജു ഫ്രാൻസിസ് , റഹ്‌മാൻ അരീക്കോട് , ഷാജഹാൻ നന്മ, ജോസഫൈൻ , മുജീബ് , ലോറൻസ് , ജോർജ് , ഷാനവാസ് , നൗഷാദ് , സാബു, ഷാൻ , ലെന , ഷഹീദ നാസ്സർ , സന്ധ്യ പുഷ്പരാജ് , ഷാനിഫ നൗഷാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
ഭാരവാഹികൾ ഇല്ലാതെ അംഗങ്ങൾ മാത്രമുള്ള കൂട്ടായ്മയാണ് ഫോർ ദി പീപ്പിൾ . ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംഗങ്ങൾ നേരിട്ടു അർഹതയുള്ളവർക്കു കൊടുക്കുകയാണ് പതിവ് . ഫോർ ദി പീപ്പിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ 22000 ൽ അധികം അംഗങ്ങളും പേജിൽ 2000 ൽ അധികം ഫോളോവേഴ്സും ഉണ്ടു. ഫോർ ദി പീപ്പിൾ എന്ന വാട്സ്ആപ് കൂട്ടയ്മയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് . ഗ്രൂപ്പിലെ അംഗങ്ങളുടെ യുടൂബ് ചാനലുകൾ , ബ്ലോഗുകൾ എന്നിവയ്ക്ക് പരിപൂർണ്ണ പിന്തുണ കൊടുക്കുന്നു .
ഫോർ ദി പീപ്പിൾ കണ്ടെത്തിയ റിയാദിലെ 100 ൽ അധികം പ്രമുഖ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ടു ഒരു സുവനീർ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിന്റെ പണിപ്പുരയിലാണ് . ഒരു പക്ഷേ സംഭാവന ആരിൽ നിന്നും സ്വീകരിക്കാത്ത അപൂർവം സംഘടനകളിൽ ഒന്നാണ് ഫോർ ദി പീപ്പിൾ .
സമൂഹത്തിലെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിനോടൊപ്പം സ്വയം വിമർശനം നടത്തുന്നതിലും ഗ്രൂപ്പ് ഒട്ടും പിന്നോട്ടല്ല . തെറ്റുകൾ ആരുടെ ഭാഗത്ത് നിന്നുമുണ്ടായാലും തിരുത്തുന്നത് വരെ പ്രതികരിക്കുന്ന ഒരു വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ഫോർ ദി പീപ്പിൾ.
പ്രമുഖ എഴുത്തുകാരിയും മുൻ ഇൻഡ്യ ടുഡേ ഇൻവെസ്റ്റിഗേറ്റീവ് ചീഫ് എഡിറ്ററുമായിരുന്ന ശ്രീമതി ജയശ്രീ ചാത്തനാത്ത് നാട്ടിൽ നിന്നും അറിയിച്ച നന്ദി പ്രഭാഷണത്തോടെയാണ് സംഗമം സമാപിച്ചത്.