നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണം ;സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി . നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുതുതര പ്രശ്നമാണ്.

അത്തരം നടപടികള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

രാജ്യസുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന വിഷയമാണ് ഇതെന്ന് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതു തടയാന്‍ എന്തു ചെയ്യാനാവും എന്ന് പരിശോധിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു, ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാദ്ധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഫലം നല്‍കിയുമുള്ള മതപരിവര്‍ത്തനം തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന വിഷയങ്ങള്‍ ശരിയാണെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഈ മാസം 22ന് മുന്‍പ് വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നവംബര്‍ 28ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

spot_img

Related Articles

Latest news