റിയാദ് ഒഐസിസി മഹിളാ വേദിയെ മൃദുല വിനീഷ് നയിക്കും

റിയാദ് ഒഐസിസി മഹിളാ വേദി ഭാരവാഹികളായി മൃദുല വിനീഷ് (പ്രസിഡന്റ്) വല്ലി ജോസ് (സംഘടനാ ജനറൽ സെക്രട്ടറി) സൈഫുന്നീസ സിദ്ധീഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്കു കീഴിൽ നിലവിൽ വന്ന പ്രഥമ വനിതാവേദിയുടെ അദ്ധ്യക്ഷയായി മൃദുല വിനീഷിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്കിനെയും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

സഹഭാരവാഹികളായി അഡ്വ. ആഫിയ ഷാനു, ഷീന റെജി(ജനറൽ സെക്രട്ടറിമാർ) സ്മിത മുഹയുദ്ധീൻ, ബൈമി സുബിൻ, ജാൻസി പ്രഡിൻ (വൈസ് പ്രസിഡന്റുമാർ)ശരണ്ണ്യ ആഘോഷ്,റീന ജോജി,സിംന നൗഷാദ് (സെക്രട്ടറിമാർ ) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. കൂടാതെ വനിതാവേദിക്കു 25 അംഗ നിർവാഹകസമിതിയും നിലവിൽ വന്നു.

ഒഐസിസി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നിന്റെ അദ്ധ്യക്ഷതയിൽ മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വനിതാ വേദി രൂപീകരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വനിതാവേദി രൂപീകരണ കമ്മിറ്റി കൺവീനറുമായ സുരേഷ് ശങ്കർ വനിതാ വേദി ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, അമീർ പട്ടണത്ത്, രഘുനാഥ്‌ പറശനികടവ്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ,ജോൺസൺ മാർക്കോസ്, സൈഫ് കായം കുളം, ഷാനവാസ് മുനമ്പത്തു, അബ്‌ദുൾ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, ഗ്ലോബൽ കമ്മിറ്റി ട്രഷറർ മജീദ് ചിങ്ങോലി, നൗഷാദ് കറ്റാനം,നാഷണൽ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ഷാജി സോനാ ജില്ലാ അധ്യക്ഷന്മാരായ അൻസാർ വർക്കല, ഷഫീഖ് പുരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കെ കെ. തോമസ്, നാസർ വലപ്പാട്, നൗഷാദ് ഇടുക്കി, ഷിഹാബ് പാലക്കാട്, സിദ്ധിക്ക് കല്ലുപറമ്പൻ,അൻസാർ വടശേരിക്കോണം എന്നിവർ പുതുതായി ചുമതല ഏറ്റെടുത്ത വനിതാ അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖപ്രഭാഷണം നടത്തിയ യോഗത്തിന് സെൻട്രൽ കമ്മിറ്റി ട്രഷറും വനിതാവേദി രൂപീകരണ കമ്മിറ്റി കൺവീനറും ആയ സുഗതൻ നൂറനാട് സ്വാഗതവും പറഞ്ഞു. നിയുക്ത വനിതാ വേദി അധ്യക്ഷ മൃദുല വിനീഷ് വേദിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചു യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി വല്ലി ജോസ് യോഗത്തിന് നന്ദി പറഞ്ഞു.

spot_img

Related Articles

Latest news