മുൻ ഡിജിപി അബ്ദുള്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി അബ്ദുള്‍ സത്താർ (85) കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരം ഹീരയിലാണ് അന്ത്യം.1963ലാണ് അബ്ദുള്‍ സത്താർ കുഞ്ഞ് ഇന്ത്യൻ പോലീസ് സർവീസില്‍ ചേരുന്നത്.

1966ല്‍ ആലുവയില്‍ അസിസ്റ്റന്‍റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം. തൊട്ടുപിന്നാലെ കൊച്ചി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറുമായി. പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു.

എംവിഡി, ജോയിന്‍റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, വിജിലൻസ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവർത്തിച്ചു. 1997ല്‍ ഇ.കെ. നായനാർ സർക്കാരിന്‍റെ കാലത്ത് കേരളത്തിന്‍റെ 21-ാമത്തെ പോലീസ് മേധാവിയായാണ് വിരമിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനില്‍.

spot_img

Related Articles

Latest news