കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം ടി പത്മ അന്തരിച്ചു. 81ാം വയസിലാണ് അന്ത്യം.വാർദ്ധക്യ സഹജമായ അസുഖം മൂലം മുംബൈയിലായിരുന്നു. ബുധനാഴ്ച്ചയാണ് മൃതദേഹം കോഴിക്കോട്ടെത്തിക്കുന്നത്.
എം ടി പത്മ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് 1982ലാണ്. അന്ന് തോല്‍വിയുണ്ടായെങ്കിലും, 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് മത്സരിച്ച് ജയിച്ചു.
1991ലാണ് കെ കരുണാകരൻ-എ കെ ആന്റണി മന്ത്രിസഭയില്‍ ഫിഷറീസ് ആൻഡ് റൂറല്‍ ഡെവലപ്പ്മെന്റ് മന്ത്രിയാകുന്നത്. പത്മ കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു.