അമൃത്‌സര്‍: കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കിതിരെ സമര രംഗത്തുകള്ള കര്‍ഷകര്‍ വെറും തമാശക്ക് വേണ്ടി പോയവരല്ലെന്ന് ഓര്‍മിപ്പിച്ച് ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍.
ആറു മാസമായി അവര്‍ സമര രംഗത്താണ്. 500 ലേറെ കര്‍ഷകര്‍ ഇതിനകം മരിച്ചുവീണു.
ഇപ്പോള്‍ കര്‍ഷകരെ കോവിഡ് പരത്തുന്നവരെന്നാണ് വിമര്‍ശിക്കുന്നത്. കര്‍ഷകര്‍ സൂപ്പര്‍ സ്‌പ്രെഡര്‍മാരാണെങ്കില്‍ തെരഞ്ഞെടപ്പ് റാലികളില്‍ പങ്കെടുത്തവരേയും കുംഭമേളയില്‍ പങ്കെടുത്തവരേയും എന്താണ് വിളിക്കുകയെന്ന് അവര്‍ ചോദിച്ചു.
മറ്റു രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റി അയച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി. ലാഭത്തിനുവേണ്ടി വാക്‌സിന്‍ വില്‍പന നടത്തിയത് ആദ്യമായിരിക്കുമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.