മുൻ കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണ അന്തരിച്ചു; വിട പറഞ്ഞത് ഒരു കാലത്ത് കര്‍ണാടക കോണ്‍ഗ്രസിലെ ശക്തനായ നേതാവ്

മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍‌ ചേര്‍ന്നിരുന്നു. 2023ല്‍ പത്മ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2009 മുതല്‍ 2012 വരെ യുപിഎ സർക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതല്‍ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രി പദവി വഹിച്ചു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതല്‍ 1993 ജനുവരി വരെ കർണാടക സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news