ലക്‌നൗ : മുൻ ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഓഫീസർ അമിതാഭ് ഠാക്കൂർ, അടുത്ത വർഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
കാലാവധി പൂർത്തിയാകും മുൻപ് സർവീസിൽ നിന്ന് വിരമിച്ച ആളാണ് അമിതാഭ് താക്കൂർ. യോഗി ആദിത്യനാഥിന്റെ ആദർശത്തിന് എതിരെയുള്ള പോരാട്ടമായിരിക്കും അടുത്ത മത്സരമെന്നു അദ്ദേഹത്തിന്റെ ഭാര്യ നൂതൻ പറഞ്ഞു.
“ശ്രീ ആദിത്യനാഥ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനാധിപത്യവിരുദ്ധവും അനുചിതവും അടിച്ചമർത്തുന്നതും വിവേചനപരവുമായ നിരവധി നടപടികൾ സ്വീകരിച്ചു. ശ്രീ ആദിത്യനാഥ് മത്സരിക്കുന്ന ഏത് സ്ഥലത്തുനിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും” അവർ പറഞ്ഞു.