തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകളെടുത്തുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നിയമസഭയെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംഘർഷത്തിൽ എഐഎസ്എഫ് വനിത പ്രവർത്തകയ്ക്ക് മർദനമേറ്റതിൽ തന്റെ സ്റ്റാഫിലെ ആർക്കും പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ക്യാംപസ് വളപ്പില്‍ ദളിത് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതില്‍ മന്ത്രി ഒന്നും പറയുന്നില്ലെന്നും പെണ്‍കുട്ടിയെ ആക്രമിച്ച ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെ കേസില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.