വേശ്യാവൃത്തി, സ്ത്രീകളുള്‍പ്പടെ നാല് പ്രവാസികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പ്രവാസികള്‍ അറസ്റ്റില്‍.വടക്കൻ തബൂക്ക് മേഖലയിലെ ദുബ ഗവർണറേറ്റിലാണ് സംഭവം.

ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്.

പൊതു സുരക്ഷ വിഭാഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകള്‍ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിശോധനകള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news