കര്‍ഷക പ്രക്ഷോഭം; നാലു​ മണിക്കൂര്‍ ട്രെയിന്‍ തടഞ്ഞ്​ കര്‍ഷകര്‍

കേ​ന്ദ്ര സ​ര്‍​ക്കാ​റിന്റെ കാര്‍ഷിക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തിന്റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്​​ച​ ക​ര്‍​ഷ​ക​ര്‍ നാ​ല്​ മ​ണി​ക്കൂ​ര്‍ ട്രെ​യി​നു​ക​ള്‍ ത​ട​ഞ്ഞി​ട്ടു. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ബി​ഹാ​ര്‍ തു​ട​ങ്ങി സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ സ​മ​രം ​​റെ​യി​ല്‍ ഗ​താ​ഗ​​ത​ത്തെ ബാ​ധി​ച്ചു. സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ച​ ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ഓരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കി.

spot_img

Related Articles

Latest news