ഇടുക്കിയില്‍ ട്രാവലര്‍ മറിഞ്ഞ് ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാലുപേർ മരിച്ചു. തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ വെറ്റല്‍സ് ഉടമ പി.കെ.സേതു (34), അഭിനാഷ് മൂർത്തി (30), മകൻ തൻവിക് (1) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

അറുമുഖം (63), ശരണ്യ (24), വൈഗ (12), ഗീത (30), രണ്‍വീർ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവർ ഒബ്ളി രാജ് (36) എന്നിവരെ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ മുമ്ബും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.

spot_img

Related Articles

Latest news