മലയാളിയടക്കം നാലു പേര്‍; ഗഗന്‍യാൻ യാത്രികരെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ മലയാളി ഉള്‍പ്പെടുന്ന സഞ്ചാരികളുടെ സംഘത്തെ ലോകത്തിനു മുൻപാകെ അവതരിപ്പിച്ചു.പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്കു പുറമേ അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് യാത്രികര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വിഎസ്‌എസ്‌സി)ല്‍ നടന്ന ചടങ്ങിലാണ് ഇവരെ അവതരിപ്പിച്ചത്.

പ്രശാന്താണ് സംഘത്തലവൻ. വിഎസ്‌എസ്‌സിയില്‍ നടന്ന ചടങ്ങില്‍ നാല് യാത്രികരെയും പ്രധാനമന്ത്രി ആസ്ട്രോണട്ട് വിങ്സ് അണിയിച്ചു. വ്യോമസേനാ പൈലറ്റുമാരായ നാല് യാത്രികരും ഇന്നലെ വിഎസ്‌എസ്‍സിയില്‍ എത്തിയിരുന്നു.
യാത്രയ്ക്കായി വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഐഎഎസ്‌ആർഒ രഹസ്യമായി വെക്കുകയായിരുന്നു.

കടുത്ത വെല്ലുവിളികള്‍ ഉടലെടുക്കാൻ കഴിയുന്ന സാഹചര്യങ്ങള്‍ അതിജീവിക്കാൻ ഏറ്റവും കഴിവുള്ളവരെന്ന നിലയിലാണ് വ്യോമസേനാ പൈലറ്റുമാരെ ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്‌ആർഒ തിരഞ്ഞെടുത്തത്. നാല് പൈലറ്റുമാരും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസില്‍ ഒന്നരവർഷം പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബെംഗളൂരുവില്‍ ഐഎസ്‌ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി.

ശുഭാന്‍ശു ശുക്ല ഒഴിയകെയുള്ള മൂന്ന് യാത്രികരും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരാണ്. സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രികനായ ശുഭാൻശു ശുക്ല വിങ് കമാൻഡറാണ്.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേരുന്നത്. റഷ്യൻ നിർമിത സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്.

spot_img

Related Articles

Latest news