യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്.
നേരത്തെ റദ്ദാക്കിയ ഷൊർണ്ണൂർ-തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട് സ്പെഷ്യൽ, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യൽ, ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് സ്പെഷ്യൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷ്യൽ, ഗുരുവായൂർ-തിരു.-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരു-തിരു. മലബാർ സ്പെഷ്യൽ ജൂൺ ഒന്നുമുതൽ 15വരെ, തിരു.-മംഗളൂരു സ്പെഷ്യൽ രണ്ടുമുതൽ 16വരെ, തിരു.-കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ രണ്ടുമുതൽ 14വരെ, കണ്ണൂർ-തിരു. ജനശതാബ്ദി മൂന്നു മുതൽ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യൽ ജൂൺ ഒന്നു മുതൽ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യൽ രണ്ടു മുതൽ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.
പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യൽ ജൂൺ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യൽ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്പെഷ്യൽ തീവണ്ടി 6, 13 തീയതികളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്.
Mediawings: