ലഹരിവിരുദ്ധ ക്യാമ്പയിനുമായി ഫോര്‍ക്ക റിയാദ്

റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ( ഫോര്‍ക്ക) ലഹരിക്കെതിരെ ആറു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി. ‘സഹ്യദയ’ സാംസ്കാരിക വേദി അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘സൗഹ്യദയോത്സവം’ പരിപാടിയില്‍ ക്യാമ്പയിന്റെ ഒന്നാം ഘട്ടം തുടക്കം കുറിച്ചു.

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്ത ക്യാമ്പയിനില്‍. ആക്ടിങ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാന അതിഥിയായി പങ്കെടുത്ത കിംഗ് സൗദ് മെഡിസിറ്റി ട്രോമാ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഇമാദ് അല്‍ ഹമൗദി ലഹരി വിരുദ്ധ സന്ദേശം നല്‍കി.

സമീപ കലാത്തായി നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന രാസ ലഹരി ഉപയോഗവും വില്‍പ്പനയിലും പ്രവാസികളും അവരുടെ മക്കളും നിരവധി കേസുകളില്‍ അകപെടുന്നതും പ്രവാസികല്‍ക്കിടയിലും കുടുംബങ്ങളിലും വ്യാപകമായ ആശങ്കയാണ് സംജാതമായിരിക്കുന്നത്. നാടിനെ രാസ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ പ്രവാസത്തില്‍ നിന്നും ഫോര്‍ക്കയും,അംഗസംഘടനകളും കൈകോര്‍ക്കുകയാണ് .

ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ഫോര്‍ക്ക ആസൂത്രണം ചെയ്തിട്ടുളളത്. ലഹരി വിരുദ്ധ പ്രമേയം അടിസ്ഥാന മാക്കി ചിത്രരചന, പോസ്റ്റര്‍ ഡിസൈനിംഗ്, പ്രസംഗം, ഉപന്യാസം, കവിതാ രചന തുടങ്ങിയ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേക മായി നടത്തും. കൂടാതെ ലഹരിവിരുദ്ധ സെമിനാര്‍, ഷോര്‍ട് ഫിലിം മത്സരം എന്നിവയും സംഘടിപ്പിക്കും

ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, ജിബിൻ സമദ്, സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലുവന്‍ സര്‍ ഹാഷിം അബ്ബാസ്,അലി ആലുവ, ഗഫൂർ കൊയിലാണ്ടി,സൈഫ് കായകുളം, സുനില്‍ സാഗര, ബിനീഷ്, പ്രമോദ് കോഴിക്കോട്, ബിനു കവിയൂര്‍, അഖിനാസ് കരുനാഗപ്പള്ളി ,അലക്സ് കൊട്ടാരക്കര, ഷാജി മഠത്തിൽ , സലിം അർത്തിയിൽ, ബഷീര്‍ കോട്ടക്കല്‍, ജാനിസ് കരുനാഗപ്പള്ളി, ബക്കർ, ജിഷ , രാജി, അജേഷ്, ജയേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ഷാജഹാന്‍ ചാവക്കാട് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news