പാരീസ്: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ് ഔദ്യോഗീകമായി വ്യക്തമാക്കി. വിദേശകാര്യമന്ത്രി ജീൻ വെസ്ലി റിയാൻ മാദ്ധ്യമങ്ങളോട് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഫ്രാൻസ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ താലിബാന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും അനുമതി നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ താലിബാൻ ശ്രമിക്കുന്നില്ലെന്നും നിലവിലെ ഭരണാധികാരികൾ അസത്യം പ്രചരിപ്പിക്കുയാണെന്നും ജീൻ വെസ്ലി റിയാൻ പറഞ്ഞു.