കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാൻസിസ് ജോര്‍ജ്

കോട്ടയം പാർലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇടുക്കി മുൻ എംപിയും കേരളം കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ്.കേരള കോണ്‍ഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്.

കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.1999ലും 2004ലും ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ നേരിട്ടുള്ള പോരാട്ടമാണെന്നതാണ് കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക.

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയും നിലവിലെ എംപിയുമായ തോമസ് ചാഴിക്കാടനെയാണ് എല്‍ഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍‌ഡിഎഫും യു‍ഡിഎഫും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ലോക്സഭാ സീറ്റാണ് കോട്ടയം.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജിന്റെ മകനാണ് ഫ്രാന്‍സിസ് ജോർജ്. വിദേശകാര്യം, പ്രതിരോധം, വ്യവസായം എന്നീ പാർലമെന്റ് സമിതികളില്‍ അംഗമായിരുന്നു. 2016ലും 2021ലും ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.

spot_img

Related Articles

Latest news