പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമാണെന്നും രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായി ശ്രമമായി മനസ്സിലാക്കണം.

ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു, കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു, മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം, ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങളുടെ ആവര്‍ത്തനമാണ് ബിഷപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പുല്‍പാദിപ്പിക്കാനും, സംഘ്പരിവാര്‍ ചേരിയോട് ചേര്‍ന്നു നില്‍ക്കാനുമുള്ള ഇത്തരം ആസൂത്രിത പദ്ധതികളെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ട്. ഇതിനോടുള്ള മതേതര കേരളത്തിന്റെ മൗനവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വാര്‍ത്താക്കുറുപ്പില്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news