ഡോക്ടര്‍ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍

ഡോക്ടര്‍ ആണെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വഴിയോര പഴക്കച്ചവടക്കാരന്‍ കോവിഡ് രോഗികളെ ചികിത്സിച്ചത്. നാഗ്പൂരിലെ കാംതി സ്വദേശിയായ ചന്ദന്‍ നരേഷ് ചൗധരിയാണ് അറസ്റ്റിലായത്.

പഴങ്ങളും ഐസ്ക്രീമും വിറ്റുനടന്നിരുന്ന ഇയാള്‍ ഇടക്കാലത്ത് ഇലക്‌ട്രീഷനായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓം നാരായണ മള്‍ടിപര്‍പസ് സൊസൈറ്റി എന്ന പേരില്‍ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രവും ഇയാള്‍ നടത്തുന്നുണ്ട്. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്ന് ഇയാളുടെ സ്ഥാപനത്തില്‍ പൊലീസ് റെയിഡ് നടത്തി. റെയ്ഡില്‍ ഓക്സിജന്‍ സിലിണ്ടറുകളും സിറിഞ്ചുകളും മരുന്നുകളും കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

spot_img

Related Articles

Latest news