ഫ്രാൻസ് : യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നിലയയിൽ വിഖ്യാതയായ ആന്ദ്രേ സിസ്റ്റർ കോവിഡ് മുക്തയായി. ഇന്ന് (11 -02 -2021 ) 117 ആമത്തെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് അവർ .
അവർ താമസിക്കുന്ന ടൂലോൺ പ്രദേശത്തെ 81 വയോജനങ്ങൾക്കു കോവിഡ് വന്നിരുന്നുവെങ്കിലും അവർക്കു വന്നതായി അറിഞ്ഞേ ഇല്ല. ചെറിയ ബുദ്ധിമുട്ടുകൾ തോന്നി പരിശോധിച്ചപ്പോൾ ആണ് രോഗവിവരം അറിയുന്നത്. രണ്ടു ലോക മഹാ യുദ്ധങ്ങൾ അടക്കം ഒട്ടനനവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായിരുന്നു അവർ. പ്രത്യേകിച്ച് അസുഖം ഒന്നുമില്ലെങ്കിലും പ്രായത്തിന്റെയും കോവിഡ് വന്നതിന്റെയും ബുദ്ധിമുട്ടുകൾ ഉള്ളതായി അവർ പറഞ്ഞു. ജന്മദിനത്തിൽ പ്രത്യേകം ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും ആശംസകൾ അറിയിക്കാൻ നിരവധി പേര് എത്തുന്നുണ്ട് .

