റമദാനില്‍ പത്തു കോടി ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാൻ യു. എ. ഇ.

ദുബായ്: റമദാനില്‍ സൗജന്യ ഭക്ഷണ പദ്ധതിയുമായി യു.എ.ഇ. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലെയും 20 ലോകരാജ്യങ്ങളിലെ പത്ത് കോടി ജനങ്ങള്‍ക്കാണ് അന്നമെത്തിക്കുക. ‘100 മില്യണ്‍ മീല്‍സ്’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിട്ടുള്ളത്. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ റമദാനില്‍ രാജ്യത്ത് നടപ്പാക്കിയ 10 മില്യണ്‍ മീല്‍സ് പദ്ധതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യു.എ.ഇ ഈ ദൗത്യത്തിനൊരുങ്ങുന്നത്. ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ വര്‍ഷം ഈ പദ്ധതി ആരംഭിച്ചത്. ആദ്യ പദ്ധതിയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

യു.എ.ഇയിലെയും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട കമ്ബനികള്‍, ബിസിനസുകാര്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. സുഡാന്‍, ലബനന്‍, ജോര്‍ദാന്‍, പാകിസ്താന്‍, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്. ഫുഡ് ബാങ്കിങ് റീജ്യണല്‍ നെറ്റ്വര്‍ക്കും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ആണ് പദ്ധതി കോര്‍ഡിനേറ്റ് ചെയ്യുന്നത്.

spot_img

Related Articles

Latest news