തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇരുപത് ഇനങ്ങള്‍ അടങ്ങിയ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. കോവിഡും ലോക്ഡൗണും പ്രകൃതിക്ഷോഭവും മൂലമുണ്ടായ ദുരിതങ്ങളില്‍ കൈത്താങ്ങായാണ് സര്‍ക്കാര്‍ കിറ്റ് പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് കിറ്റ് നല്‍കുന്നത്.
അഞ്ച് കിലോഗ്രാം അരി, ഒരു പായ്ക്കറ്റ് ഉപ്പ്, ഒരു കിലോഗ്രാം വീതം പയര്‍, ഗോതമ്പ് പൊടി, പഞ്ചസാര, അരക്കിലോ വീതം പരിപ്പ്, ഉഴുന്ന്, 250 ഗ്രാം തേയില, മുളക് പൊടി, 100 ഗ്രാം ജീരകം, അര ലിറ്റര്‍ വെളിച്ചെണ്ണ, 2 ബാത്ത് സോപ്പ്, ബാര്‍ സോപ്പ്, 2 പാല്‍പ്പൊടി പാക്കറ്റ്, മെഴുകുതിരി, തീപ്പെട്ടി, മാസ്ക്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റിലുള്ളത്.
സപ്ലൈകോ തയ്യാറാക്കുന്ന കിറ്റ് ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു