റിയാദ്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് റിയാദ് ജരീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രവാസി സൗഹൃദങ്ങൾക്ക് നന്മയുടെ കരുതൽ എന്ന പേരിൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ പതിനൊന്ന് വരെ, മലാസ് ജരീർ മെഡിക്കൽ സെന്ററിലാണു പരിപാടികൾ. ഇൻഡ്യൻ എംബസി സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
നോർക്കയുടെ ഹെൽത്ത് ഇന്‍ഷുറൻസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഹെൽപ്പ് ഡെസ്ക്കും ക്യാമ്പിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജീവിതശൈലീ രോഗ നിർണ്ണയ പരിശോധനകൾ, ദന്ത പരിശോധന, ജനറൽ മെഡിസിൻ ഡോക്ടർ കൺസൾട്ടിംഗ് മുതലായവ സൗജന്യമായി ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 059 411 9126 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് സംഘാടകർ അറിയിച്ചു.