വാഷിംഗ്‌ടൺ: വാഷിംഗ്‌ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനാ “ഫ്രീഡം ഹൗസ്” പുറപ്പെടുവിച്ചതാണ് പുതിയ വിലയിരുത്തൽ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യം അടക്കം പുറകോട്ടു പോയി എന്നാണ് കണ്ടെത്തൽ.
ലോകത്തെ പൗരസ്വാതന്ത്ര്യം അംഗീകരിക്കുന്ന രാഷ്ട്രങ്ങളിൽ ഇന്ത്യ 2014 ൽ സൂചിക 71 ഉണ്ടായിരുന്നത് ഇപ്പോൾ കുറഞ്ഞു 67 ആയി എന്നാണ് കണ്ടെത്തൽ. ലോകത്തിലെ 211 രാജ്യങ്ങളിൽ ഇന്ത്യ 83 ൽ നിന്ന് 88 ലേക്ക് കുറഞ്ഞിരിക്കുന്നു. സർക്കാരിനെ വിമർശിക്കുന്നവരെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനെതിരെ നിരവധി പരാതികളാണ് സുപ്രീം കോടതിയിൽ അടക്കം നിലവിലുള്ളത്. ഫാറൂഖ് അബ്ദുള്ളക്കെതിരെ ഉയർന്ന പരാതിയിൽ സുപ്രീം കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയിരുന്നു.
കൂടാതെ ബോളിവുഡ് താരങ്ങളായ അനുരാഗ കശ്യപ്, തപ്ശ്രീ പന്നു തുടങ്ങിയവർക്കെതിരെ ഇൻകം ടാക്സ് റൈഡ് നടന്നിരുന്നു. ഇത്തരം നീക്കങ്ങൾ ബിജെപി യിലേക്ക് ചേരുന്നതോടെ നിൽക്കാനാണ് പതിവ്.