അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു: കേന്ദ്രസര്‍ക്കാരിനെതിരെ രഘുറാം രാജന്‍

ന്യൂഡല്‍ഹി : ഹരിയാനയിലെ അശോക് സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍മാരായ പ്രതാപ് ഭാനു, അരവിന്ദ് സുബ്രമണ്യം എന്നിവര്‍ രാജിവച്ചതില്‍ പ്രതികരണവുമായി റിസര്‍വ്വ ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം ഒരു സര്‍വകലാശാലയുടെ ആത്മാവാണ്. അശോക് സര്‍വ്വകലാശാലയിലെ അധികൃതര്‍ അതില്ലാതാക്കിയെനിനും രഘുറാം രാജന്‍ ആരോപിച്ചു.

2019 ജൂലൈയില്‍ അശോക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവച്ചെങ്കിലും മേത്ത പ്രഫസറായി തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അതും സംഭവിച്ചു. അതിനു പിന്നാലെ പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യവും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാജി വച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. പുറത്ത് നിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സര്‍വകലാശാല അധികൃതര്‍ ഒരു വിമര്‍ശകനെ പുറത്താക്കുകയാണ് ചെയ്തതെന്ന് രഘുറാം രാജന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

spot_img

Related Articles

Latest news