താമരശ്ശേരി: ഫ്രഷ് കട്ട് മുതലാളിമാരുടെയും അവരുടെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ മുതലാളിമാരുടെയും കണ്ണ് തുറപ്പിക്കാൻ നിയമലംഘന സത്യാഗ്രഹത്തിലൂടെ ജയിൽവാസം അനുഷ്ഠിക്കാൻ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. കാരാടി ബാർ വിരുദ്ധസമര മുന്നണിയുടെ ഐക്യദാർഢ്യ പദയാത്രയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പദയാത്ര സി വി അബ്ദുറഹ്മാൻകുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുയോഗം പപ്പൻ കന്നാട്ടി ഉദ്ഘാടനം ചെയ്തു. സലീം കാരാടി, കെ കെ റഷീദ്, ബഷീർ പത്താൻ, ആസാദ് കാരാടി, കുഞ്ഞിമുഹമ്മദ് കാരാടി, സിറാജ് തച്ചംപൊയിൽ, പി വി അൻവർ ഹാജി, സുലൈമാൻ കാരാടി, സാദിഖ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

