അബഹ: തൊഴിലുടമ ഹുറൂബ് (ഒളിച്ചോട്ടക്കാരന്‍) ആക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ അലയുകയായിരുന്ന ഖമീസ് മുശൈത്തിലെ Hussain, a native of Kollam Punalur
പ്രമേഹരോഗി കൂടിയായ ഹുസൈന്റെ കാലില്‍ ആറു മാസത്തിലേറെയായി ഉണ്ടായ മുറിവ് വലുതായതിനെ തുടര്‍ന്ന് ഒരു ജോലിയും ചെയ്യാന്‍ കഴിയാതെ റൂമില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതിനാലും നിയമക്കുരുക്കിനാലും ശരിയായ ചികിത്സയും ലഭിച്ചിരുന്നില്ല.
ഖമീസ് മുശൈത്തിലെ മലയാളി ഡോക്ടറുടെ സഹായത്തോടെ കാലിലെ മുറിവ് ദിവസവും വൃത്തിയാക്കി മരുന്നുെവച്ച് ഡ്രസിങ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. അടിയന്തരമായി തുടര്‍ചികിത്സക്കു നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഹുറൂബ് ആയിരുന്നതും തൊഴിലുടമയുടെ ഓഫിസ് പാസ്പോര്‍ട്ട് നല്കാന് വിസമ്മതിച്ചതും നാട്ടിലേക്കുള്ള യാത്രക്കു വലിയ പ്രതിസന്ധിയായി.
ഹുസൈന്റെ സുഹൃത്തുക്കളില്‍ പലരും തൊഴിലുടമയുമായി സംസാരിച്ചുവെങ്കിലും അനുഭാവപൂര്‍വമായ പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രസാദ് നാവായിക്കുളം, ബേബി തിരുവനന്തപുരം എന്നിവര്‍ മാധ്യമ പ്രവര്ത്തകന് മുജീബ് എള്ളുവിളയെ വിവരമറിയിച്ചു.
അദ്ദേഹം വിഷയം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം വളന്റയറും സാമൂഹിക പ്രവര്‍ത്തകനുമായ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഷ്റഫ് തൊഴിലുടമയുമായി സംസാരിച്ച് അദ്ദേഹം പിടിച്ചുവെച്ചിരുന്ന പാസ്പോര്‍ട്ട് വാങ്ങുകയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍നിന്ന് ഫൈനല്‍ എക്സിറ്റ് വിസ തരപ്പെടുത്തുകയും ചെയ്തു.
ഖമീസിലെ ടാക്സി കൂട്ടായ്മയായ ബെസ്റ്റ് വേ യാത്രക്കുള്ള ടിക്കറ്റും ഹുസൈന്റെ പ്രവാസി സുഹൃത്തുക്കളായ അക്ബര്‍ പുനലൂര്‍, അന്‍സാര്‍ പുനലൂര്‍, വിജയന് ആലപ്പുഴ, ജഗന് കണ്ണൂര്‍, ഷമീര്‍ ചക്കുവള്ളി, മമ്മൂഞ്ഞ് (മുഹമ്മദ് കുഞ്ഞ്) കരുനാഗപ്പള്ളി തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെ രോഗിയായ സുഹൃത്തിന് നാട്ടില്‍ ചെന്നാലുള്ള അടിയന്തര ചികിത്സക്ക് സുമനസ്സുകളായ പ്രവാസികളില്‍ നിന്നും തുക സമാഹരിച്ചു നല്കി. വെള്ളിയാഴ്ച ഉച്ചക്ക് 1:50 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഹുസൈന് അബഹയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു.