തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി.
ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വർധിച്ചത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് 86.27 രൂപയും. കോഴിക്കോടും മലപ്പുറത്തും പാലക്കാടും പെട്രോളിന് 90 കടന്നു. ഡീസലിന് 85 ലും എത്തികഴിഞ്ഞു.