ഇന്ധനവില വീണ്ടും കൂട്ടി ; രാജസ്ഥാനിൽ പെട്രോളിന്‌ 108.67, ഡീസലിന്‌ 100

കേന്ദ്ര സർക്കാർ ഇന്ധനbവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ്‌ വെള്ളിയാഴ്‌ച കൂട്ടിയത്‌.

പെട്രോളിന് തിരുവനന്തപുരം ന​ഗരത്തിൽ 98.91 രൂപയും ഡീസലിന് 94.17 രൂപയുമായി. കൊച്ചിയിൽ 97.03 രൂപയും 92.41 രൂപയും കോഴിക്കോട്ട്‌ 97.34, 92.73 രൂപയുമായി. പ്രീമിയം പെട്രോൾ വില തിരുവനന്തപുരത്ത് 102.29 രൂപയും കാസർകോട്ട്‌ 101.53 രൂപയുമാണ്‌.

ഈമാസം പത്തുതവണയായി 2.70 രൂപവീതം പെട്രോളിനും ഡീസലിനും കൂട്ടി.

രാജസ്ഥാനിൽ പെട്രോളിന്‌ 108.67, ഡീസലിന്‌ 100

രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോൾവില ലിറ്ററിന്‌ 108.67 രൂപ; ഡീസലിന്‌ 100 രൂപയും. എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതിനു പുറമെ ഉയർന്ന സംസ്ഥാന നികുതി നിലനിൽക്കുന്നതുമാണ്‌ ഈ സ്ഥിതിക്ക്‌ കാരണം. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോളിന്‌ 36 ശതമാനവും ഡീസലിന്‌ 26 ശതമാനവുമാണ്‌ സംസ്ഥാനനികുതി.

നിലവിൽ എട്ട് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 ക‌‌ടന്നു. മുംബൈയിൽ പെട്രോളിന്‌ 103.08 രൂപയും ഡീസലിന്‌ 95.14 രൂപയുമായി.

ഇതിനിടെ പെട്രോൾ വില 100 ക‌‌ടന്ന മൂന്നാമത്തെ മെ‌ട്രോ ന​ഗരമായി ബം​ഗളൂരു. പെട്രോളിന്‌ 100.17 രൂപയും ഡീസലിന്‌ 92.97 രൂപയുമായി. മുംബൈയും ഹൈദരാബാദുമാണ്‌ പെട്രോൾ വില നൂറുകടന്ന മറ്റ്‌ മെട്രോ നഗരങ്ങൾ. മെയ് 29ന് മുംബൈയിൽ 100 ക‌‌ടന്നിരുന്നു.

spot_img

Related Articles

Latest news