ജനങ്ങളുടെ ദുരിതത്തില്‍ നിന്നും ലാഭം കൊയ്യാനുള്ള ശ്രമമെന്ന് സോണിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തയച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ ദുരിതത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന കത്തില്‍ സോണിയ വിമര്‍ശിച്ചു. രാജ്യത്ത് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

രാജ്യത്തെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. കൂടാതെ ഉയരുന്ന ഡീസല്‍ വില കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അസംസ്‌കൃത എണ്ണവില യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച്‌ പകുതിയോളമാണെന്നും സോണിയ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും അമിത എക്‌സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ഇത്തരം വിവേകശൂന്യമായ നടപടികളെ സര്‍ക്കാരിന് എങ്ങനെയാണ് ന്യായീകരിക്കാനാവുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. എക്‌സൈസ് തീരുവ ഭാഗികമായി പിന്‍വലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഒഴിവുകഴിവുകള്‍ നിരത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സോണിയഗാന്ധി കത്തില്‍ പറയുന്നു.

spot_img

Related Articles

Latest news