കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 89.79 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് റിക്കാര്‍ഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടര്‍ന്നു. മാര്‍ച്ച്
24നും 25നും മാര്‍ച്ച് 30നും വിലയില്‍ എണ്ണ കമ്പനികള്‍ ചെറിയ കുറവ് വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം ഏപ്രില്‍ 15നും വിലയില്‍ കുറവുണ്ടായി. അതിനുശേഷം 18 ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു.