ഇന്ധന വില വീണ്ടും കൂടി

കൊച്ചി: ഇന്ധനവില വര്‍ദ്ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലിറ്ററിന് 90 രൂപ 18 പൈസയുമായി.

തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 91 രൂപ 74 പൈസയും പെട്രോളിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ നിരക്ക്. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.
ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ദ്ധന തുടങ്ങുകയായിരുന്നു. മേയ് മാസത്തില്‍ മാത്രം 16 തവണയായണ് ഇന്ധവില കൂട്ടിയത്.

spot_img

Related Articles

Latest news