ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിന്‍റെ കാരണം അന്താരാഷ്ട്ര ഉത്പാദനത്തിലുള്ള കുറവാണെന്നു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒപെക് അടക്കമുള്ള രാജ്യങ്ങൾ കയറ്റുമതിയിൽ ഉണ്ടാക്കിയ വർധനവാണ് വില കൂടാൻ കാരണം.
ഈയടുത്ത കാലത്താണ് അന്താരാഷ്ട്ര മാർക്കെറ്റിൽ വിലക്കുറവുണ്ടായത്. എന്നാൽ അന്താരാഷ്ട്രവിപണിയിൽ ഏറ്റവും കുറവുള്ളപ്പോഴും ഇന്ത്യയിൽ വില വലിയ വ്യത്യാസമുണ്ടായിരുന്നില്ല. കൂടാതെ ഇന്ത്യ കയറ്റി അയക്കുന്ന രാജ്യങ്ങളിൽ അടക്കം വില വളരെ കുറവാണ്.
ശ്രീലങ്കയിൽ പെട്രോൾ 60 രൂപക്കും ഡീസൽ 38 രൂപക്കുമാണ് വിൽക്കുന്നത്. അതുപോലെ അയാൾ രാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും പാകിസ്താനിലും ഇന്ത്യൻ വിപണിയെക്കാൾ വളരെ കുറച്ചാണ് പെട്രോൾ വിൽക്കുന്നത് .