സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ പിടിഎ കമ്മറ്റി നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയുടെ ഫണ്ട് വിതരണം പിടിഎ പ്രസിഡണ്ട് വി.പി. ഷിഹാബ് നിർവ്വഹിച്ചു. വർഷങ്ങളായി നടത്തി വരുന്ന പദ്ധതിയിലൂടെ ഇതിനോടകം ധാരാളം വിദ്യാർത്ഥികൾക്ക് ആശ്വാസമായിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
ഹെഡ്മാസ്റ്റർ വി.എൻ നൗഷാദ് അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡണ്ട് കെ.സി.അഷ്റഫ് , എം.പി. ടി എ പ്രസിഡണ്ട് മനീഷ തുടങ്ങിയവർ സംസാരിച്ചു

