ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ : ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല

ന​ടു​വ​ണ്ണൂ​ര്‍: ക​നാ​ല്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ കോ​ട്ടൂ​ര്‍, നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ ക​ട​ന്ന് പോ​യ വ​യ​ല്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കി കൊ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല.

ക​നാ​ല്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ നെ​ല്‍​വ​യ​ല്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കി കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട് വെ​ള്ളം ക​യ​റി ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രി​ക്കും.​ ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ ക​ട​ന്ന് പോ​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വ​ര്‍​ഷ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ ഒ​രു സെന്‍റ്​ ഭൂ​മി പോ​ലും പാ​ഴാ​ക്ക​രു​ത് എ​ന്ന് പ​റ​യു​മ്ബോ​ഴും ഗെ​യി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഏ​ക്ക​റോ​ളം നെ​ല്‍​വ​യ​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ പ​റ്റാ​തെ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്.

ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ ക​ട​ന്ന് പോ​യ ന​ടു​കൊ​യി​ലോ​ത്ത് താ​ഴ വ​യ​ലി​ല്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടു.​ ഈ പ്ര​ദേ​ശ​ത്ത് ഗെ​യി​ല്‍ അ​ധി​കൃ​ത​ര്‍ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന് പ​ണം ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത ക​ര്‍​ഷ​ക​രു​മു​ണ്ടെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്.

spot_img

Related Articles

Latest news